കമാന്‍ഡോകള്‍ക്ക് പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി
തിരുവനന്തപുരം: ആഭ്യന്തര വകുപ്പില്‍ ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ കമാന്‍ഡോകള്‍ക്ക് പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് അനുമതി നല്‍കി ഉത്തരവായി. നിബന്ധനകള്‍ക്ക് വിധേയമായി ആളൊന്നിന് പ്രതിവര്‍ഷ പ്രീമിയം തുകയായ 300 രൂപ സര്‍ക്കാര്‍ നല്‍കുമെന്നതാണ് വ്യവസ്ഥ.

പത്ത് ലക്ഷം രൂപയുടെ ഒരു സ്പെഷല്‍ ഇന്‍ഷ്വറന്‍സ് സ്കീം ആയിരിക്കും ഏര്‍പ്പെടുത്തുക. ഒരാള്‍ക്ക് പ്രതിവര്‍ഷം പ്രീമിയം 300 രൂപ ആയിരിക്കും. രണ്ടു കണ്ണുകളോ, കൈകളോ, കാലുകളോ അല്ലെങ്കില്‍ ഒരു കൈയും ഒരു കാലും അല്ലെങ്കില്‍ ഒരു കണ്ണും ഒരു കാലും നഷ്ടപ്പെട്ടാല്‍ മൊത്തം തുകയും നല്കും.


ഒരു കണ്ണോ അല്ലെങ്കില്‍ ഒരു കൈയോ അല്ലെങ്കില്‍ ഒരു കാലോ നഷ്ടപ്പെട്ടാല്‍ മൊത്തം ഇന്‍ഷ്വറന്‍സ് തുകയുടെ 50 ശതമാനം നല്‍കും. മറ്റുള്ള പരിക്കുകള്‍ക്ക് നിലവിലുള്ള വ്യവസ്ഥകളും നിബന്ധനകളും ബാധകമായിരിക്കും. വിശദവിവരങ്ങള്‍ പിആര്‍ഡി വെബ്സൈറ്റില്‍ (ംംം.ുൃറ.സലൃമഹമ.ഴ്ീ.ശി)