നാട്യകലാനിധി പുരസ്കാരം ജയറാമിന്
കോട്ടയം: പ്രമുഖ നാട്യാചാര്യനായിരുന്ന തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്‍ സ്മാരക നാട്യകലാനിധി പുരസ്കാരം ചലച്ചിത്ര താരം ജയറാമിന്. തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചങ്ങനാശേരി ജയകേരള ഗ്രൂപ്പ് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സും സംയുക്തമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് 25-നു ചങ്ങനാശേരി കൊണ്ടുര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് സമ്മാനിക്കുമെന്ന് ഭാരവാഹികളായ ചലചിത്രതാരം ശാലുമേനോന്‍, പ്രശാന്ത് കൈമള്‍, കലാവേണുഗോപാല്‍, രാജീവ്, സോനു ജയിംസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.