താത്കാലിക പെര്‍മിറ്റിന് അനുമതി
കൊച്ചി: ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ ഫാസ്റ് പാസഞ്ചര്‍ ബസുകള്‍ 160 കിലോമീറ്ററിനു മുകളില്‍ സഞ്ചരിക്കുന്നുണ്െടങ്കില്‍ അവ സൂപ്പര്‍ ഫാസ്റ് പെര്‍മിറ്റ് എടുക്കണമെന്ന സര്‍ക്കാര്‍ വ്യവസ്ഥ ചോദ്യം ചെയ്തു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു ഉള്‍പ്പെടെ ഏഴു പേര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കിയവര്‍ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.


160 കിലോമീറ്ററില്‍ കൂടുതല്‍ ഓടുന്ന ബസുകള്‍ക്കു സൂപ്പര്‍ ഫാസ്റിന്റെ പെര്‍മിറ്റേ നല്‍കാനാവൂ എന്നു കാണിച്ച് ഫാസ്റിന്റെ പെര്‍മിറ്റിനു നല്‍കിയ അപേക്ഷകള്‍ അധികൃതര്‍ തള്ളിയിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജിയില്‍ കോടതി കൂടുതല്‍ വാദം കേള്‍ക്കും.