സുപ്രീംകോടതിവിധി സ്വാഗതാര്‍ഹം: വിഎസ്
തിരുവനന്തപുരം: സൂര്യനെല്ലി കേസിലെ സുപ്രീംകോടതിവിധി സ്വാഗതാര്‍ഹമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വൈകിയാണെങ്കിലും നീതി നടപ്പിലാകുന്നതു ചാരിതാര്‍ഥ്യജനകമാണെന്നും കേസ് സമയബന്ധിതമായി വിചാരണ ചെയ്തു തീര്‍പ്പുകല്പിക്കണമെന്ന നിര്‍ദേശവും പ്രസക്തമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. പല കാരണങ്ങള്‍ പറഞ്ഞു കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെയും ഇപ്പോഴത്തെ പ്രോസിക്യൂഷന്‍ ഭാഗമായ സംസ്ഥാന സര്‍ക്കാരിന്റെയും ശ്രമത്തിനുള്ള തിരിച്ചടിയാണിതെന്നും ഐസ്ക്രീം പാര്‍ലര്‍ കേസ് ഉള്‍പ്പെടെയുള്ള മറ്റു പീഡന കേസുകളിലും അല്പം വൈകിയാണെങ്കിലും നീതി നടപ്പാകുമെന്നു പ്രതീക്ഷിക്കുന്നതായും വിഎസ് പറഞ്ഞു.