നയമില്ലാത്ത നയപ്രഖ്യാപനം ജനം തള്ളുമെന്നു വിഎസ്
തിരുവനന്തപുരം: നയമില്ലാത്ത നയപ്രഖ്യാപന പ്രസംഗത്തെ ജനങ്ങള്‍ അവജ്ഞയോടെ തള്ളുമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഗവര്‍ണറെക്കൊണ്ടു തികഞ്ഞ അസത്യം പറയിക്കുക എന്ന അതീവ ഗുരുതരമായ കുറ്റകൃത്യമാണു സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുന്നതിനോ വൈദ്യുതി പ്രസന്ധി പരിഹരിക്കുന്നതിനോഉള്ള ആലോചന പോലും നയപ്രഖ്യാപനത്തിലില്ല. വിലക്കയറ്റം തടയാന്‍ നിര്‍ദേശമില്ല.


ഒന്നര മാസം മുന്‍പു മരിച്ച രത്നവ്യാപാരി ഹരിഹരവര്‍മയുടെ ഊരുംപേരും പോലും തിരിച്ചറിയാന്‍ പോലീസിനെക്കൊണ്ടു സാധിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാക്കിയിട്ടു തിളക്കമാര്‍ന്ന മുന്നേറ്റമെന്നാണു പറയുന്നതെന്നും വിഎസ് ആരോപിച്ചു.