സംസ്ഥാനത്ത് 30,000 അധിക തസ്തികകള്‍
Monday, September 15, 2014 12:12 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസില്‍ 30,000 അധിക തസ്തികകളുണ്െടന്നു കണ്െടത്തിയെങ്കിലും പുനര്‍വിന്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനു കാരണമാകുന്നതായി കണ്െടത്തല്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നടത്തിയ പഠനത്തില്‍ സംസ്ഥാന സര്‍വീസില്‍ 30,000-ത്തിലേറെ അധിക തസ്തികയുണ്െട ന്നു കണ്െടത്തിയിരുന്നു.
എന്നാല്‍, ഇവരെ ശാസ്ത്രീയമായി പുനര്‍വിന്യസിക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശം. ശാസ്ത്രീയ പുനര്‍വിന്യാസം നട ത്താന്‍ വകുപ്പു മാറിയുള്ള മാറ്റം വരെ ആവശ്യമായിവരും. ഡെപ്യൂട്ടേഷനിലും വര്‍ക്ക് അറേഞ്ച്മെന്റിലും ജോലി നോക്കുന്നതിലുണ്ടാകുന്ന അശാസ്ത്രീയതയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. അനാദായകരമായ സ്കൂളുകളില്‍ മാത്രം 12,000 അധ്യാപകര്‍ ജോലി നോക്കുന്നുണ്ട്. ഇപ്പോള്‍ സര്‍ക്കാരിനു ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ മാത്രമാണു ചെലവിടുന്നത്.


അതേസമയം, സംസ്ഥാനത്തു നിയമനം നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമാണു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നാണു സര്‍ക്കാര്‍ നല്‍കുന്ന വിശദീകണം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം 29,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. മൂന്നു വര്‍ഷത്തിനിടെ പുതിയ 29,000 തസ്തികകള്‍ സൃഷ്ടിച്ചതില്‍ ഏറെയും പൊതുവിദ്യാഭ്യാസം, റവന്യൂ, പോലീസ്, ഹയര്‍ സെക്കന്‍ഡറി, ഫയര്‍ഫോഴ്സ് തുടങ്ങിയ വകുപ്പുകളിലാണ്. പുതിയ താലൂക്കുകളുടെയും വില്ലേജുകളുടെയും രൂപീകരണം വഴി ഒട്ടേറെ തസ്തികകള്‍ സൃഷ്ടിക്കാനായി.

എല്ലാ ഹൈസ്കൂളിലും പ്ളസ്ടു ബാച്ച് അനുവദിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കണമെങ്കില്‍ ആയിരക്കണക്കിനു തസ്തികകള്‍ അടുത്തവര്‍ഷം അനുവദിക്കേണ്ടിവരും. ഇതു സാമ്പത്തിക ബാധ്യത കൂടുന്നതിന് ഇടയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.