കാത്തലിക് അസോസിയേഷന്‍ നൂറാം വാര്‍ഷികം ഇന്ന്
Friday, September 19, 2014 12:17 AM IST
കൊച്ചി: ലത്തീന്‍ സമുദായത്തിന്റെ അല്മായ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു വരാപ്പുഴ അതിരൂപതയില്‍ 1914ല്‍ തുടങ്ങിയ കാത്തലിക് അസോസിയേഷന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ ഇന്നു നടക്കും. എറണാകുളം ആശീര്‍ഭവനില്‍ വൈകുന്നേരം 5.30നു നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കാത്തലിക് അസോസിയേഷന്റെ ശതാബ്ദി പ്രഖ്യാപനം നടത്തും. ചടങ്ങില്‍ മദ്യവിരുദ്ധ പ്രവര്‍ത്തകരെ ആദരിക്കും. കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് പി.എം. ബെഞ്ചമിന്‍ അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. സെബാസ്റ്യന്‍ വട്ടപ്പറമ്പില്‍, കെഎല്‍സിഎ അതിരൂപത ഭാരവാഹികളായ അഡ്വ.വി.എ. ജെറോം, സി.ജെ. പോള്‍, ലൂയിസ് തണ്ണിക്കോട്, ബാബു ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.