ലോറിയില്‍ തട്ടിത്തെറിച്ച സ്കൂട്ടര്‍ ബൈക്കിനുമേല്‍ വീണു രണ്ടു മരണം
ലോറിയില്‍ തട്ടിത്തെറിച്ച സ്കൂട്ടര്‍ ബൈക്കിനുമേല്‍ വീണു രണ്ടു മരണം
Friday, September 19, 2014 12:39 AM IST
മാഹി: ലോറിയെ മറികടക്കുന്നതിനിടയില്‍ സ്കൂട്ടര്‍ ലോറിയിലിടിച്ചു സ്കൂട്ടര്‍ യാത്രക്കാരനും സ്കൂട്ടര്‍ തെറിച്ചു ദേഹത്തു വീണു ബൈക്ക് യാത്രക്കാരനും മരിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കു സമീപമായിരുന്നു അപകടം.

സ്കൂട്ടര്‍ യാത്രക്കാരനായ കോഴിക്കോട് സിവില്‍ സ്റേഷനു സമീപം വേങ്ങേരി അയ്യപ്പന്‍കാവ് മലക്കണ്ടി സാമിക്കുട്ടിയുടെ മകന്‍ എം. സുജേഷ് കുമാര്‍ (44), ബൈക്ക് യാത്രക്കാരന്‍ ചോമ്പാല ആവിക്കര വടക്കെ നീളമ്പറമ്പത്ത് പരേതനായ കണാരന്റെ മകന്‍ അശോകന്‍ (52) എന്നിവരാണു മരിച്ചത്.

വടകര ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയെ മറികടക്കുന്നതിനിടയില്‍ സ്കൂട്ടര്‍ ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനായ സുജേഷ് കുമാര്‍ ലോറിയില്‍ തട്ടി തെറിച്ചു ലോറിക്കു മുകളില്‍ വീണു തത്ക്ഷണം മരണം സംഭവിച്ചു.


ലോറിയില്‍ തട്ടി തെറിച്ചു മുകളിലേക്ക് ഉയര്‍ന്ന സ്കൂട്ടര്‍ അഴിയൂരില്‍നിന്നു മാഹിയിലേക്കു വരികയായിരുന്ന ബൈക്ക് യാത്രക്കാരന്‍ അശോകന്റെ മുകളിലേക്കു വീഴുകയായിരുന്നു. ഇയാളെ ഉടന്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് അശോകന്‍. ഭാര്യ: ദീപ. മക്കള്‍: ആദര്‍ശ്, നവനീത്. സഹോദരങ്ങള്‍: ശാരദ, ചന്ദ്രി, ജാനകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.