നിയമസഭ വിളിച്ചുചേര്‍ക്കണം: വി.എസ്
നിയമസഭ വിളിച്ചുചേര്‍ക്കണം: വി.എസ്
Friday, September 19, 2014 11:52 PM IST
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായി 2010 കോടി രൂപയുടെ അധിക നികുതി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ നടപടി ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 2010 കോടി രൂപയുടെ അധികനികുതി ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കുന്നത്. നികുതിഭാരം ജനങ്ങളില്‍ ചുമത്തുന്നതിനു നിയമസഭയുടെ അംഗീകാരം ആവശ്യമാണെന്നു ഭരണഘടന അനുശാസിക്കുന്നു. നിയമസഭയുടെ അംഗീകാരമില്ലാതെ ചുമത്തുന്ന നികുതി നല്‍കാന്‍ ജനങ്ങള്‍നിയമപരമായി ബാധ്യസ്ഥരല്ലെന്നും നിയമസഭയുടെ അംഗീകാരം ലഭിക്കുന്നതിനു മുമ്പ് നികുതി ചുമത്താനുള്ള നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.