പുതിയ നികുതി തിളക്കത്തിനു മങ്ങലേല്‍പ്പിക്കുമെന്ന്
Saturday, September 20, 2014 12:41 AM IST
കൊച്ചി: പ്രതിപക്ഷത്തെപ്പോലും നിശബ്ദമാക്കി തിളക്കമാര്‍ന്ന ഭരണനേട്ടവുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായക്കു മങ്ങലേല്‍പ്പിക്കുന്നതാണു പുതിയ നികുതി നിര്‍ദേശങ്ങളില്‍ പലതുമെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍.

റബറിന്റെ വിലത്തകര്‍ച്ച മൂലം വലയുന്ന കര്‍ഷകരുടെ സാമ്പത്തിക തകര്‍ച്ചയ്ക്കു ആഴം കൂട്ടുന്നതാണു പുതിയ നികുതി നിര്‍ദേശങ്ങളില്‍ ചിലത്.കുടുംബസ്വത്ത് ഭാഗ ഉടമ്പടി കരാര്‍ 1,000 രൂപയില്‍ രജിസ്റര്‍ ചെയ്യാമെന്ന ഉത്തരവ് കേരള സമൂഹം പൂര്‍ണ മനസോടെ സ്വാഗതം ചെയ്തതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.