ബാര്‍ ലൈസന്‍സ്: ഹര്‍ജിയില്‍ വാദം തുടരും
ബാര്‍ ലൈസന്‍സ്: ഹര്‍ജിയില്‍ വാദം തുടരും
Tuesday, September 23, 2014 12:26 AM IST
കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ക്കു ലൈസന്‍സ് നിഷേധിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതിയില്‍ വാദം തുടരും. ജസ്റീസ് കെ.സുരേന്ദ്ര മോഹനാണു ഹര്‍ജി പരിഗണിക്കുന്നത്.

സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹര്‍ജിക്കാരുടെ വാദം പൂര്‍ത്തിയായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ലൈസന്‍സ് റദ്ദാക്കുന്നതിനു നിയമപ്രകാരം എക്സൈസ് കമ്മീഷണര്‍ക്കു മാത്രമാണ് അധികാരമെന്നും ബാര്‍ ഉടമകള്‍ പറയുന്നു. ചട്ടം ഭേദഗതി ചെയ്ത് ഇത്തരം കാര്യങ്ങളില്‍ നടപടി പാടില്ലെന്നും ഇവര്‍ വാദിക്കുന്നു. കേസില്‍ സര്‍ക്കാരിനു വേണ്ടി കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപില്‍ സിബല്‍ ഹാജരായേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.