കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി
Thursday, October 2, 2014 12:29 AM IST
കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണിനുവേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടി തുടങ്ങി. ഡിസംബര്‍ ഏഴിനാണു മാരത്തണ്‍ മത്സരം. ഈ മാസം ആറു മുതല്‍ ഫോം പൂരിപ്പിച്ച് നല്കി രജിസ്ട്രേഷന്‍ നടത്താമെന്നു മാരത്തണ്‍ മത്സരം സജ്ജമാക്കുന്ന പുഷ് ആര്യന്‍സ് സ്പോര്‍ട്സ് ഇവന്റ് (പേയ്സ്) പത്രക്കുറിപ്പില്‍ അറിയിച്ചു.

21.097 കിലോമീറ്റര്‍ ദൂരം താണ്ടുന്ന ഹാഫ് മാരത്തണാണു മുത്തൂറ്റ് ഫിനാന്‍സ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണിലെ പ്രധാന മത്സരം. ഇതു കൂടാതെ 21.097 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന കോര്‍പറേറ്റ് ചലഞ്ച് റിലെ, പത്തു കിലോമീറ്റര്‍ അമച്വര്‍ റണ്‍ ഫോര്‍ മെന്‍ ആന്‍ഡ് വിമന്‍, 13 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാവുന്ന ഏഴു കിലോമീറ്റര്‍ ഫണ്‍ റണ്‍, അറുപതു വയസു പിന്നിട്ട സീനിയര്‍ സിറ്റിസണ്‍സിനുവേണ്ടിയുള്ള നാലു കിലോമീറ്റര്‍ ഓട്ടം എന്നിവയുമുണ്ട്.

ഹാഫ് മാരത്തണ്‍, പത്തു കിലോമീറ്റര്‍ ഓട്ടം എന്നിവയ്ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫീ 525 രൂപയാണ്. ഫണ്‍ റണ്‍, സീനിയര്‍ സിറ്റിസണ്‍സ് റണ്‍ എന്നിവയ്ക്ക് യഥാക്രമം 315 രൂപയും 210 രൂപയുമാണ്. ംംം.രീരവശിാമൃമവീിേ.രീാ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം.


ഹാഫ് മാരത്തണിലും പത്തു കിലോമീറ്റര്‍ ഓട്ടത്തിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റ് ചെയ്ത ഫോമില്‍ നിന്നും അറിയാം.

വെബ്സൈറ്റില്‍ നിന്നു ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചു നല്‍കാം. കൂടാതെ മുത്തൂറ്റ് ഫിനാന്‍സ് ഔട്ട്ലെറ്റുകളില്‍ നിന്നും മെഡിക്കല്‍ ട്രസ്റ് ആശുപത്രി, റീബക്ക് ഔട്ട്ലെറ്റുകള്‍, സ്കോഡ മരിക്കാര്‍ ഔട്ട്ലെറ്റുകള്‍, കടവന്ത്രയിലെ റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവിടങ്ങളിലും ലഭിക്കും.

ഫോം പൂരിപ്പിച്ചു നല്കുമ്പോള്‍ രജിസ്ട്രേഷന്‍ ഫീ പണമായോ ചെക്കായോ നല്കാം. പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ചെക്കും ഡിമാന്‍ഡ് ഡ്രാഫ്റ്റുകളും എടുക്കേണ്ടത്. മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ എല്ലാ ഔട്ട്ലെറ്റുകളിലും പണമായും ചെക്കായും രജിസ്ട്രേഷന്‍ ഫീ അടയ്ക്കാം. തപാലിലോ കൊറിയറിലോ ഫീ ചെക്കായി പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പ്ളോട്ട് നമ്പര്‍ 19, കുമാരനാശാന്‍ നഗര്‍, കതൃക്കടവ്, കടവന്തറ, കൊച്ചി 682020 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 0484-4050303.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.