കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന പരാതി: സ്കൂള്‍ തുറക്കുന്നതു കോടതി തടഞ്ഞു
Tuesday, October 21, 2014 12:16 AM IST
കൊച്ചി: ക്ളാസില്‍ സംസാരിച്ചു എന്നതിനു കിന്‍ഡര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്ന തിരുവനന്തപുരം കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ സ്കൂള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതു ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പതിനെട്ടു ദിവസം അടച്ചിട്ട സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു കഴിഞ്ഞ 15നു സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിയമപരമല്ലെന്നാരോപിച്ചു പരാതി ഉന്നയിച്ച വിദ്യാര്‍ഥിയുടെ അമ്മ സിമി നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് ഡി. ശേഷാദ്രി നായിഡുവിന്റെ ഉത്തരവ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.