നമ്പൂതിരി സംരംഭക സംഗമം 25ന്
Tuesday, October 21, 2014 12:41 AM IST
കൊച്ചി: സ്റാര്‍ട്ട് അപ് എന്ന ആശയത്തിലൂന്നി ഓരോ കുടുംബത്തിലും ഒരു വ്യവസായസംരംഭം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന നമ്പൂതിരി സംരംഭക സംഗമം 25നു കൂത്താട്ടുകുളത്ത് ശ്രീധരീയം ആസ്ഥാനത്തു നടക്കും. ചെറുകിട വ്യവസായ മേഖലയില്‍ സാധ്യതകളുള്ള വിവിധ പദ്ധതികള്‍ സംഗമത്തില്‍ അവതരിപ്പിക്കുമെന്നു പദ്ധതി വിഭാവനം ചെയ്ത ശ്രീധരീയം ആയുര്‍വേദിക് മെഡിസിന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഹരി എന്‍. നമ്പൂതിരി അറിയിച്ചു.

പുതിയ സംരംഭകരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു കണ്‍സോര്‍ഷ്യം തുടങ്ങാനും ലക്ഷ്യമിടുന്നു. പരിശീലനം, വിപണന സംവിധാനം, ഗുണനിലവാര പരിശോധന, സാമ്പത്തിക സഹായം എന്നിവ ഈ കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കും. സംഗമത്തില്‍ 300 നവസംരംഭകര്‍ പങ്കെടുക്കും. സംഗമത്തിന്റെ ഉദ്ഘാടനം യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് നിര്‍വഹിക്കും. ശ്രീധരീയം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.പി.പി. നമ്പൂതിരി, എന്‍.പി. നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745005928.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.