സ്വദേശി ശാസ്ത്ര പുരസ്കാരം പ്രഫ. ഇ.ഡി. ജെമ്മിസിന്
സ്വദേശി ശാസ്ത്ര പുരസ്കാരം പ്രഫ. ഇ.ഡി. ജെമ്മിസിന്
Wednesday, October 22, 2014 12:35 AM IST
കൊച്ചി: ഈ വര്‍ഷത്തെ സ്വദേശി ശാസ്ത്ര പുരസ്കാരത്തിനു ബാംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ തിയററ്റിക്കല്‍ കെമിസ്ട്രി പ്രഫസറും ശാസ്ത്രജ്ഞനുമായ പ്രഫ. ഇ.ഡി. ജെമ്മിസ് അര്‍ഹനായി. നവംബര്‍ ആറിന് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നടക്കുന്ന 24-ാം സ്വദേശി സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. സൈദ്ധാന്തിക രസതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിച്ചു തന്മാത്രകളുടെയും ഖരവസ്തുക്കളുടെയും ഘടനയും രാസപ്രവര്‍ത്തനങ്ങളും പഠനവിഷയമാക്കുകയാണ് ഡോ. ജെമ്മിസ് ചെയ്തത്. ബോറൈനുകളുടെ ഘടനയുമായി ബന്ധപ്പെട്ടു ജെമ്മിസ് എംഎന്‍ഒ റൂള്‍ എന്ന ഇദ്ദേഹത്തിന്റെ സിദ്ധാന്തം പ്രസിദ്ധമാണ്. ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിഎസ്ഐആറിന്റെ 1994ലെ ഭട്നഗര്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങളും ഫെല്ലോഷിപ്പുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ പ്രഥമ ഡയറക്ടറായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.