സേവന നികുതി നിര്‍ദേശം പിന്‍വലിക്കണമെന്ന്
Wednesday, October 22, 2014 12:43 AM IST
ആലപ്പുഴ: വിദേശത്തുനിന്ന് ഇന്ത്യയിലേക്കു പണം അയയ്ക്കുമ്പോള്‍ കമ്മീഷനായോ ഫീസായോ മണി എക്സേഞ്ചുകള്‍ ഈടാക്കുന്ന തുകയില്‍ 12.36 ശതമാനം സേവന നികുതിയടയ്ക്കണമെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റംസിന്റെ നിര്‍ദേശം പിന്‍വലിക്കണമെന്നു പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നു പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ 14ന് ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. പുതിയ ഉത്തരവ് വന്നതോടെ മണി എക്സേഞ്ചുകള്‍ കമ്മീഷനിലും വര്‍ധനവു വരുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ. തങ്കച്ചന്‍ ലൂക്കോസ് വേലക്കളം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.