ജിഎസ്ടിയു അധ്യാപക മാര്‍ച്ചും ധര്‍ണയും 29ന്
Thursday, October 23, 2014 11:56 PM IST
കോട്ടയം: ഹയര്‍സെക്കന്‍ഡറി പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളിലെ അപാകതകള്‍ പരിഹരിക്കുക, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയോടുള്ള അവഗണന അവസാനിപ്പിച്ചു പ്രഫ. ലബ്ബാക്കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ധനകാര്യ വകുപ്പിന്റെ നിയന്ത്രണങ്ങള്‍ നീക്കംചെയ്യുക, പരീക്ഷാ പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം ലഘൂകരിക്കുക, ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, വൊക്കേഷണല്‍, നോണ്‍വൊക്കേഷണല്‍, ജിഎഫ്സി അധ്യാപക പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജിഎസ്ടിയു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡയറക്ടറേറ്റിലേക്ക് ഒക്ടോബര്‍ 29-ന് അധ്യാപക മാര്‍ച്ചും ധര്‍ണയും നടത്തും. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്നു യോഗം മുന്നറിയിപ്പു നല്‍കി.


ജിഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ടി.എസ്. സലിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം. സലാഹുദീന്‍, കെ. സുരേഷ്കുമാര്‍, കെ.സി. രാജന്‍, പറമ്പാട്ട് സുധാകരന്‍, എം. ഷാജു, പി. വസന്തകുമാരി അമ്മ, ഒ.എം. രാജന്‍, കെ. സനല്‍കുമാര്‍, സിബി ജെ. അടപ്പൂര്‍, എസ്. ശ്രീനിവാസന്‍, ടോമി ജോസഫ്, സി.എ. ഗിരിജ, കെ. സരോജിനി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.