കത്തോലിക്കാ അല്മായ മഹാസമ്മേളനത്തിന് ഒരുക്കം തുടങ്ങി
Thursday, October 23, 2014 11:56 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നവംബര്‍ എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കത്തീഡ്രല്‍ മൈതാനിയില്‍ നടക്കുന്ന കത്തോലിക്ക അല്മായ മഹാസമ്മേളനത്തിന്റെയും റാലിയുടെയും ഒരുക്കങ്ങള്‍ ആരംഭിച്ചു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 5000 അല്മായ പ്രതിനിധികള്‍ സമ്മേളനത്തിലും റാലിയിലും പങ്കെടുക്കും. സ്വാഗതസംഘ ഓഫീസിന്റെയും വിളംബര സമ്മേളനത്തിന്റെയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് എകെസിസി ഹാളില്‍ വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ നിര്‍വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. തോമസ് തുമ്പയില്‍ അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ ഫാ. ജോസഫ് പനക്കേഴം, പ്രസിഡന്റ് ടോമിച്ചന്‍ അയ്യരുകുളങ്ങര, ജനറല്‍ സെക്രട്ടറി സൈബി അക്കര, ബാബു വള്ളപ്പുര, തോമസുകുട്ടി മണക്കുന്നേല്‍, സിബി മുക്കാടന്‍, പ്രഫ. കെ.കെ. ജോണ്‍, ജയിംസ് മുതിരപറമ്പില്‍, ജോസുകുട്ടി കുട്ടംപേരൂര്‍, കെ.വി. മാത്യു കുന്നേല്‍, ബേബി പാറേക്കാടന്‍, ജോസ് ചുങ്കപ്പുര, സാബു മാത്യു, ജോര്‍ജുകുട്ടി മുക്കത്ത്, ടോമി ഇളന്തോട്ടം, വി.എ. ജോബ് വിരുത്തിക്കര, കെ.എസ്. ജോസഫ്, ഡൊമിനിക് സാവിയോ, കെ. എം. ചാക്കോ കൈതക്കരി, പി.സി. കുഞ്ഞപ്പന്‍, ഔസേപ്പച്ചന്‍ ചെറുകാട്, കെ.എസ്. ആന്റണി, സിബി മൂലംകുന്നം, ജോസ് മുക്കം, കുഞ്ഞുമോന്‍ തൂമ്പുങ്കല്‍, പി.പി. റോയി എന്നിവര്‍ കണ്‍വീനര്‍മാരായി പരിപാടികളുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.