തൊഴിലുറപ്പ് പദ്ധതി സ്ത്രീകളുടെ നിലവാരം ഉയര്‍ത്തിയെന്നു പഠനം
Thursday, October 23, 2014 12:18 AM IST
കൊച്ചി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ 97.3 ശതമാനവും സ്ത്രീകളാണെന്നും പദ്ധതി സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക നിലവാരം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്െടന്നും പഠനം. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനമാണു തൊഴിലുറപ്പ് പദ്ധതി സ്ത്രീ ശാക്തീകരണത്തിന് ഏറെ സഹായകരമാണെന്നു കണ്െടത്തിയത്.

തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം മൂലം സ്ത്രീകള്‍ക്കു മാനസിക സമ്മര്‍ദം കുറഞ്ഞിട്ടുണ്ട്. 27 ശതമാനം തൊഴിലാളികള്‍ക്കു ബാങ്കിടപാടുകള്‍ നടത്താനും പണം മിച്ചംവയ്ക്കാനും കഴിഞ്ഞു. പരിസര ശുചീകരണം, കായലുകളും കുളങ്ങളും വൃത്തിയാക്കല്‍ എന്നിവയുടെ ഭാഗമായി ആലപ്പുഴയില്‍ പകര്‍ച്ചവ്യാധി ഗണ്യമായി കുറഞ്ഞു.

കൃഷി, ഫിഷറീസ്, നിര്‍മാണം, കയര്‍ എന്നീ മേഖലകളില്‍ തൊഴിലാളികളുടെ വേതന വര്‍ധനയ്ക്കും തൊഴിലുറപ്പ് പദ്ധതി കാരണമായി.

ഗ്രാമീണ മേഖലയില്‍ ദാരിദ്യ്ര നിര്‍മാര്‍ജനത്തില്‍ തൊഴിലുറപ്പ് പദ്ധതി മുഖ്യ പങ്കുവഹിക്കുന്നതായി പഠനം പറയുന്നു. 60 ശതമാനം ആളുകള്‍ക്കും ഈ പദ്ധതി ദൈനംദിന ഭക്ഷണത്തിനുള്ള മാര്‍ഗമാണ്.

40 ശതമാനം തൊഴിലാളികള്‍ക്ക് അവരുടെ ജീവിതശാക്തീകരണത്തിനും പദ്ധതി സഹായകരമായി. കേരള സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റിന്റെ ധനസഹായത്തോടെയാണു കുഫോസ് ടീം ആലപ്പുഴ ജില്ലയില്‍ പഠനം നടത്തിയത്.


തൊഴിലുറപ്പ് പദ്ധതിക്കു കീഴിലുള്ള തൊഴിലാളികള്‍ക്ക് ഏഴു ദിവസത്തിനകം പ്രതിഫലം നല്‍കണമെന്നും കാര്‍ഷിക മേഖല കൂടി പദ്ധതിയുടെ കീഴില്‍ കൊണ്ടുവരണമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ, കുഫോസ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്റ് വകുപ്പ് തലവനായ ഡോ.വി. അമ്പിളികുമാര്‍ പറഞ്ഞു.

ഗ്രാമീണ മേഖലകളിലെ തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്താനുള്ള പ്രധാന ആശ്രയമാണു തൊഴിലുറപ്പ് പദ്ധതിയെന്നു പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്ന ചടങ്ങില്‍ കുഫോസ് വൈസ്ചാന്‍സലര്‍ ഡോ.ബി മധുസൂദനക്കുറുപ്പ് പറഞ്ഞു.

ഈ പദ്ധതി നിര്‍ത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വാദങ്ങളുടെ മുനയൊടിക്കുന്നതാണു പഠനത്തിലെ കണ്െടത്തലുകള്‍.

മത്സ്യമേഖലയെകൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനായാല്‍ ഫിഷറീസ് രംഗത്തു മികച്ച നേട്ടം കൈവരിക്കാനാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.