ഡിസിഎല്‍ ബാലരംഗം
Thursday, October 23, 2014 12:21 AM IST
കൊച്ചേട്ടന്റെ കത്ത്/ സംഘാടനത്തിന്റെ സര്‍ഗാത്മകത

സ്നേഹമുള്ള ഡിസിഎല്‍ കുടുംബാംഗങ്ങളേ,

ആറര പതിറ്റാണ്ടുകൊണ്ട് രൂപപ്പെട്ട ഒരു സംസ്കാരമാണിത്. ലക്ഷക്കണക്കിന് അംഗങ്ങളും ആയിരക്കണക്കിന് സംഘാടകരുമുള്ള ഒരു സംഘടന, അതിന്റെ മുദ്രാവാക്യത്തിന്റെ ഉള്‍പ്പൊരുള്‍ മുഖമുദ്രയാക്കി വിജയകിരീടം ചൂടുന്ന അനുഭവത്തിന്റെ മധുരസ്മരണ, ഈശ്വരകരുണയായി നമ്മള്‍ ഏറ്റുവാങ്ങുകയാണ്.

നൂറുകണക്കിനു വ്യത്യസ്തമായ പരിശീലന പരിപാടികളുടെ ബഹുസ്വരത... സമഗ്ര വ്യക്തിത്വവികാസം സമന്വയസാധ്യതയായി, വ്യക്തിസത്തയിലേക്ക് സന്നിവേശിപ്പിക്കുന്ന ഹൃദ്യമായ അവതരണശൈലി. മതങ്ങള്‍ ഒന്നായില്ലെങ്കിലും മനസുകള്‍ ഒന്നുചേരുന്ന മനസുഖമുണ്ടായാല്‍ മതി എന്ന സര്‍വമതബോധന സാരാംശം 'നാം ഒരു കുടുംബം' എന്ന വാക്യമുദ്രയുടെ ഇതളുകള്‍പോലെ ബാലമനസുകളില്‍ വിരിയുന്ന ഒരുമയുടെ പെരുമ. ദീപിക ബാലസഖ്യത്തിന്റെ സംഘടനാപ്രവര്‍ത്തനത്തിന്റെ ആന്തരികമായ ഊര്‍ജം ഇതുതന്നെയാണ്.

ഒന്നിനുപിറകെ മറ്റൊന്നായി അനുദിനം അവതരിപ്പിക്കപ്പെടുന്ന പരിശീലനപ്രക്രിയയുടെ തുടര്‍ച്ചതന്നെയാണ് സഖ്യംകൂട്ടുകാര്‍ക്കുവേണ്ടി സംഘടന ഒരുക്കുന്ന ബുദ്ധിപരിക്ഷയായ ഐക്യു സ്കോളര്‍ഷിപ്പ്. നൂറുകണക്കിനു സ്കൂളുകളിലായി ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ തങ്ങളുടെ അധ്വാനത്തിന്റെ ഫലം ഓര്‍മ്മയുടെ ഉറവപൊട്ടിയൊഴുകിയ ഒരുമണിക്കൂറിനുള്ളില്‍ അളന്നെടുക്കുന്ന ആവേശകരമായ അനുഭവമായി, ഐക്യു സ്കോളര്‍ഷിപ്പ്. പങ്കെടുത്ത എല്ലാ ബൌദ്ധിക പ്രതിഭകള്‍ക്കും അഭിനന്ദനങ്ങള്‍.

ഇത്തരമൊരു മഹാസംരംഭം വിജയിക്കുമ്പോള്‍ അതിന്റെ അവകാശികള്‍ ആരാണ്? ഡിസിഎല്‍ കുടുംബത്തിലെ ഓരോരുത്തരുംതന്നെ. ഓരോ കോ-ഓര്‍ഡിനേറ്ററും ഓര്‍ഗനൈസറും ശാഖാ ഡയറക്ടറും ഈ ദൌത്യം വ്യക്തിപരമായ നിയോഗമായി ഏറ്റെടുത്തു എന്നിടത്താണ് ഐക്യു പരീക്ഷ വിജയമാകുന്നത്. ഡിസിഎല്‍ ഓഫീസിലെ സഹപ്രവര്‍ത്തകരും സംഘടനാഭാരവാഹികളും ഒരേ മനസോടെ ഒരേലക്ഷ്യത്തിനായി മുന്നൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. പരീക്ഷാസഹായകഗ്രന്ഥവും ചോദ്യപേപ്പറും തയാറാക്കിയവരും ഒരുക്കിയവരും അച്ചടിച്ചവരും എണ്ണിയവരും പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചവരും നിരവധി പ്രഥമാധ്യാപകരും പരീക്ഷാനടത്തിപ്പിന് ഇന്‍വിജിലേറ്റേഴ്സായ പതിനായിരത്തിലധികം അധ്യാപകരും രാപകല്‍ മക്കളെ പഠിപ്പിച്ച മാതാപിതാക്കളും കഠിനാധ്വാനത്തിലൂടെ വിജയകരമായി പരീക്ഷയെഴുതിയ സമര്‍ത്ഥരായ വിദ്യാര്‍ഥി പ്രതിഭകളും അദൃശ്യമായ ഒരു ഹൃദയബന്ധത്തിന്റെ സ്നേഹനൂലിഴകൊണ്ട് അറിയാതെ ബന്ധിക്കപ്പെട്ടതുപോലെ ഒരു നിയോഗത്തിലൊന്നായപ്പോള്‍, ഈ പരീക്ഷ ഡിസിഎല്‍ എന്ന സംഘടനയുടെ എക്കാലത്തേയും വലിയ സംഘടിത സംരംഭമായി മാറി.

എന്റെ ഡിസിഎല്‍ കുടുംബാംഗങ്ങളേ, നമ്മുടെ സംഘടനയില്‍, സംഘട്ടനമില്ലാതെ, സങ്കടങ്ങളില്ലാതെ, ഒരു സര്‍ഗപ്രക്രിയയുടെ സൌന്ദര്യവായ്പുപോലെ, നമ്മള്‍ നിര്‍മ്മിച്ച ഈ വിജയാനുഭവത്തിന്റെ അഭിനന്ദനം പരസ്പരം പങ്കിടുക. ഓരോ പരീക്ഷാകേന്ദ്രത്തിലും വിജയത്തിനായി നിങ്ങള്‍ എന്നെ അറിയിക്കാതെ ചെയ്ത കഷ്ടപ്പാടുകളുടെ കണക്ക് കൈക്കുമ്പിളിലുയര്‍ത്താം. സര്‍വസര്‍ഗ സൃഷ്ടികളുടെയും ഉടമയുടെ ഉള്ളില്‍ നിങ്ങളുടെ ആത്മാര്‍ത്ഥത അര്‍ഹമായ ഇടം കണ്െടത്തട്ടെ. ഇനിയും കൈകോര്‍ക്കാം., നമുക്ക് ഒരു കൈത്താളഗീതത്തിന്റെ അലയൊലിപോലെ അടുത്ത നിയോഗത്തിനായി...

സ്നേഹാശംസകളോടെ, സ്വന്തം കൊച്ചേട്ടന്‍


കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ് നവംബര്‍ എട്ടിന് പാലാ സെന്റ് വിന്‍സെന്റ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍

പാലാ: ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ് നവംബര്‍ എട്ടിന് പാലാ സെന്റ് വിന്‍സെന്റ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നടക്കും. രാവിലെ ഒന്‍പതിനു രജിസ്ട്രേഷന്‍. മത്സരങ്ങള്‍ രാവിലെ 9.30ന് ആരംഭിക്കും.

മേഖലാതലത്തില്‍ ഒന്നുംരണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് പ്രവിശ്യാതലത്തില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളത്.


പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ തിരിച്ചു നടത്തുന്ന മത്സരത്തില്‍ പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപ ന്യാസം എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേ കം മത്സരങ്ങളുണ്ടായിരിക്കും.

പ്രസംഗത്തിന് എല്‍.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം.

ലളിതഗാനത്തിനു സമയം 5 മിനിറ്റായിരിക്കും.

കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളില്‍ ഒരു കുട്ടിക്ക് ഒരു മത്സരത്തില്‍ മാത്ര മേ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ.

എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎല്‍ ആന്തത്തിന് ആണ്‍ പെണ്‍ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമില്‍ ഏഴു പേരില്‍ കൂടാനോ അഞ്ചുപേരില്‍ കുറയാനോ പാടില്ല. മത്സരസമയം മൂന്നു മിനിറ്റായി രിക്കും. പശ്ചാത്തല സംഗീതമുപ യോഗിച്ചോ, താളമടിച്ചോ ഗാനമാല പിക്കരുത്. പ്രസംഗവിഷയം - എല്‍പി വിഭാഗത്തിന് മാലിന്യമുക്ത കേരളം എന്നതാണ്.

യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതില്‍ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. സ്വതന്ത്ര ഇന്ത്യയുടെ ബഹിരാകാശ ഗവേഷണനേട്ടങ്ങള്‍. 2. വിദ്യാര്‍ഥി കളും പഠിപ്പുമുടക്കും. ഹൈസ്കൂള്‍ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് വിഷയം നല്‍കുക. സാഹിത്യ രചനാമത്സരങ്ങളുടെ വിഷയം മത്സരസമയത്തു നല്‍കും. മത്സരം ഒരു മണിക്കൂറായിരിക്കും.

വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തില്‍വച്ച് സമ്മാനങ്ങള്‍ വിതരണംചെയ്യും.

കാഞ്ഞിരപ്പള്ളി മേഖലാ ടാലന്റ് ഫെസ്റ് നവംബര്‍ 8-ന്

കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം കാഞ്ഞിരപ്പള്ളി മേഖലാ ടാലന്റ് ഫെസ്റ് നവംബര്‍ എട്ടിന് കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ളിക് സ്കൂളില്‍ നടക്കും. പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം എന്നീ ഇനങ്ങളിലായിരിക്കും മത്സരം.

പ്രസംഗത്തിന് എല്‍.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം.

ലളിതഗാനത്തിനു സമയം 5 മിനിറ്റായിരിക്കും.

എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎല്‍ ആന്തത്തിന് ആണ്‍ പെണ്‍ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമില്‍ ഏഴു പേരില്‍ കൂടാനോ അഞ്ചുപേരില്‍ കുറയാനോ പാടില്ല. മത്സരസമയം മൂന്നു മിനിറ്റായി രിക്കും. പശ്ചാത്തല സംഗീതമുപ യോഗിച്ചോ, താളമടിച്ചോ ഗാനമാലപിക്കരുത്. പ്രസംഗവിഷയം - എല്‍പി വിഭാഗത്തിന് മാലിന്യമുക്ത കേരളം എന്നതാണ്. യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതില്‍ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് കുട്ടി പറയേണ്ടത്. 1. സ്വതന്ത്ര ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങള്‍. 2. വിദ്യാര്‍ഥി കളും പഠിപ്പുമുടക്കും. ഹൈസ്കൂള്‍ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് വിഷയം നല്‍കുക. നേരത്തേ നടത്തിയ രചനാമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അന്നേദിവസം വിതരണംചെയ്യുന്നതാണെന്ന് പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. തോമസ് അറിയിച്ചു.

ഡിസിഎല്‍ കേന്ദ്രസമിതി നവംബര്‍ ഒന്നിന്

കോട്ടയം: ദീപിക ബാലസഖ്യം പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും കേന്ദ്രസമിതിയംഗങ്ങളുടെയും സംയുക്തയോഗം നവംബര്‍ ഒന്നിനു രാവിലെ 10ന് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ചേരുന്നതാണ്. എല്ലാ പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍മാരും കേന്ദ്രസമിതിയംഗങ്ങളും എത്തിച്ചേരണമെന്നു കൊച്ചേട്ടന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.