ചാരക്കേസില്‍ നടപടി വേണം: കെ. മുരളീധരന്‍
ചാരക്കേസില്‍ നടപടി വേണം: കെ. മുരളീധരന്‍
Thursday, October 23, 2014 11:44 PM IST
കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിവേണമെന്നു കെ.മുരളീധരന്‍ എംഎല്‍എ. സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഡിറ്റോറിയത്തില്‍ ഐഎന്‍ടിയുസി യുവജന വിഭാഗം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥര്‍ അധികാരപരിധി ലംഘിച്ച കേസാണിത്. തെറ്റ് ചെയ്തിട്ടുള്ളവര്‍ ശിക്ഷിക്കപ്പെടണം. കെ.കരുണാകരന്‍ ചാരക്കേസില്‍ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണു പ്രതിചേര്‍ക്കപ്പെട്ടതെന്നു വ്യക്തമാക്കണം. ചാരക്കേസില്‍ കെ.കരുണാകരനെ മാനസികമായും നമ്പിനാരായണനെ ശാരീരികമായും പീഡിപ്പിച്ചെന്നും മുരളീധരന്‍ പറ ഞ്ഞു.


അതേസമയം, മരിച്ചുപോയ ആളുകളെ ചാരക്കേസിന്റെ പേരില്‍ വലിച്ചിഴയ്ക്കരുതെന്നു മുല്ലപ്പളളി രാമചന്ദ്രന്‍ എംപി പറഞ്ഞു. കോടതിയുടെ അഭിപ്രായത്തെ മാനിക്കുന്നു. ഇക്കാര്യത്തിലെല്ലാം മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.