ബ്രദര്‍ ഫോര്‍ത്തുനാത്തൂസ്: ദൈവദാസ പ്രഖ്യാപനം നാളെ
ബ്രദര്‍ ഫോര്‍ത്തുനാത്തൂസ്: ദൈവദാസ പ്രഖ്യാപനം നാളെ
Friday, November 21, 2014 12:13 AM IST
കട്ടപ്പന: പാവങ്ങളുടെ വല്യച്ചനെന്ന് അറിയപ്പെട്ടിരുന്ന ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ദൈവദാസ പ്രഖ്യാപനവും നാമകരണ നടപടികളുടെ ആരംഭവും നാളെ രാവിലെ പത്തിനു കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തുടങ്ങും. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ തിരുവല്ല അതിരൂപത സഹായമെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്, ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജയിംസ് മംഗലശേരി, ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് ജനറല്‍ പോസ്റുലേറ്റര്‍ ഫാ. ഏലിയാസ് ത്രിപാള്‍ദി ഒഎഫ്, കുറുമ്പനാടം അസംപ്ഷന്‍ ചര്‍ച്ച് വികാരി ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു ദൈവദാസ പദവി പ്രഖ്യാപനവും നാമകരണ കോടതിയുടെ സ്ഥാപനവും നടക്കും.

ദിവ്യബലിക്കുശേഷം ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ കബറിടത്തിലേക്കു പ്രദക്ഷിണവും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് എമിരറ്റസ് മാര്‍ മാത്യു വട്ടക്കുഴി കബറിടത്തില്‍ പ്രാര്‍ഥനയും നടത്തും.

തുടര്‍ന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് ജനറല്‍ കൌണ്‍സിലര്‍ ബ്രദര്‍ റുഡോള്‍ഫ് നോപ് ഒഎച്ച് അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. ഇടുക്കി രൂപത മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. ജോയ്സ് ജോര്‍ജ് എംപി, റോഷി അഗസ്റിന്‍ എംഎല്‍എ, ഫാ.ജോസഫ് കുറിഞ്ഞിപ്പറമ്പില്‍, കട്ടപ്പന ഇമാം അബ്ദുള്‍ റഫീക് അല്‍കൌസരി, ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍. മണിക്കുട്ടന്‍, മലനാട് എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റ് സി.കെ. മോഹനന്‍, ജനറല്‍ കണ്‍വീനര്‍ ഫാ.ജോസ് പ്ളാച്ചിക്കല്‍ എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കും.


സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ യാങ്കാ ഷര്‍മ ഒഎച്ച് സ്വാഗതവും സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ വിമല ജോര്‍ജ് നന്ദിയും പറയും. തുടര്‍ന്ന് നേര്‍ച്ച വിതരണം.

ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ക്കു പ്രത്യേക പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്െടന്നു ഫാ.ജോസ് പ്ളാച്ചിക്കല്‍, ഫാ. ഫ്രാന്‍സിസ് മണ്ണാപറമ്പില്‍, ബ്രദര്‍ ബൈജു വാലുപറമ്പില്‍, സിസ്റര്‍ വിമല ജോര്‍ജ്, ജോയി വെട്ടിക്കുഴി, ജേക്കബ് കോര എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാമകരണ കോടതിയുടെ പ്രവര്‍ത്തനം നാളെ തുടങ്ങും

കട്ടപ്പന: സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലര്‍ ബ്രദേഴ്സിന്റെ ഭാരതസഭയുടെ സ്ഥാപകനും സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനിസഭയുടെ സ്ഥാപകനുമായ ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് താന്‍ഹോയ്സറിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള നാമകരണ കോടതിയുടെ പ്രവര്‍ത്തനം നാളെ തുടങ്ങും.

ഫാ. ഫ്രാന്‍സിസ് മണ്ണാപറമ്പില്‍ പോസ്റുലേറ്ററും സിസ്റര്‍ ലില്ലി ട്രീസ വൈസ്പോസ്റുലേറ്ററുമായ കോടതിയാണു പ്രവര്‍ത്തനം തുടങ്ങുന്നത്. ദൈവദാസനായി പ്രഖ്യാപിക്കുന്നനെത്തുടര്‍ന്നുള്ള വിവരശേഖരണം നടത്തുകയും കൃത്യത നിശ്ചയിക്കുകയും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണു കോടതിയുടെ പരിധിയിലുള്ളത്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപത മുന്‍ ചാന്‍സിലറും വടവാതൂര്‍ സെമിനാരി പ്രഫസറുമായ ഫാ. ജയിംസ് തലച്ചെല്ലൂര്‍ എപ്പിസ്കോപ്പല്‍ അധികാരിയുമായാണു കോടതിയുടെ പ്രവര്‍ത്തനം. ഹിസ്റോറിക്കല്‍, തിയോളജിക്കല്‍ കമ്മീഷനുകളും കോടതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.