കായികാധ്യാപക തസ്തികയില്‍ വ്യക്തത വരുത്താതെ സ്കൂള്‍ മീറ്റുമായി സഹകരിക്കില്ലെന്ന്
Tuesday, November 25, 2014 1:20 AM IST
തിരുവനന്തപുരം: കായികാധ്യാപക തസ്തിക സംബന്ധിച്ചു വ്യക്തത വരുത്താതെ സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റുമായി സഹകരിക്കില്ലെന്നു അധ്യാപക സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. സംസ്ഥാന സ്കൂള്‍ കായിക മേളയുടെ അവലോകന യോഗത്തിലാണ് സംഘടനാ പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കിയത്.

ഇക്കാര്യങ്ങളില്‍ ഉടന്‍ വ്യക്തത വരുത്തണമെന്ന് എഡിപിഐ കെ.വി. വിനോദ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കായികമേള ഡിസംബര്‍ എട്ടു മുതല്‍ 11 വരെ തിരുവനന്തപുരം എല്‍എന്‍സിപിയില്‍ നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍, കായിക അധ്യാപക തസ്തികകള്‍ക്കു ഭീഷണിയാകുന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ പിന്‍വലിക്കാതെ മേള നടത്തില്ലെന്ന നിലപാടിലാണ് കായികാധ്യാപകര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.