അറുപതു കുട്ടികള്‍ക്കു സൌജന്യ ഹൃദയശസ്ത്രക്രിയ നടത്തും
അറുപതു കുട്ടികള്‍ക്കു സൌജന്യ ഹൃദയശസ്ത്രക്രിയ നടത്തും
Tuesday, November 25, 2014 1:27 AM IST
കൊച്ചി: വര്‍ഗീസ് മൂലന്‍ ഫൌണ്േടഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടച്ച് എ ഹാര്‍ട്ട് സൌജന്യ ഹൃദ്രോഗ ചികിത്സാ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി 18 വയസിനു താഴെയുള്ള ഹൃദ്രോഗികളായ 60 നിര്‍ധന കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സൌജന്യ ചികിത്സ നല്‍കുന്നതെന്നു ഫൌണ്േടഷന്‍ ചെയര്‍മാന്‍ വര്‍ഗീസ് മൂലന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അപ്പോളോ ഗ്രൂപ്പിന്റെ ചെന്നൈയിലെ കേന്ദ്ര ആശുപത്രിയിലാണു ചികിത്സ നല്‍കുന്നത്. ചികിത്സാചെലവുകളുടെ ആദ്യ ഗഡുവായി 50 ലക്ഷം രൂപ അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പ്രതാപ് സി. റെഡ്ഡിക്ക് നല്‍കിയതായും അദ്ദേഹം അറിയിച്ചു. വര്‍ഗീസ് മൂലന്റെ മകന്‍ വിജയുടെ അടുത്തവര്‍ഷം ജനുവരിയില്‍ നടക്കുന്ന വിവാഹത്തോടനുബന്ധിച്ചാണ് ഒരു കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന സൌജന്യ ഹൃദ്രോഗ ചികിത്സക്കു ഫൌണ്േടഷന്‍ രൂപം നല്‍കിയിട്ടുള്ളത്.

അങ്കമാലി നാസ് ഓഡിറ്റോറിയത്തില്‍ അടുത്തമാസം 13, 14 തീയതികളില്‍ സംഘടിപ്പിക്കുന്ന സൌജന്യ ഹൃദ്രോഗ മെഡിക്കല്‍ ക്യാംപില്‍ ചികിത്സക്കായി രജിസ്റര്‍ ചെയ്യുന്നവരെ ചെന്നൈ ഹോസ്പിറ്റലില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പ്രാരംഭ പരിശോധന നടത്തും. ആദ്യം രജിസ്റര്‍ ചെയ്യുന്നവര്‍ക്കു മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 60 കുട്ടികള്‍ക്കു ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധ തുടര്‍ചികിത്സ നല്‍കും. ചികിത്സയുടെ എല്ലാ ചെലവും ഫൌണ്േടഷന്‍ വഹിക്കും. 2015 ജനുവരിയില്‍ വിവാഹിതരാവുന്ന എല്ലാ മതവിഭാഗങ്ങളിലുംനിന്നുള്ള ഏറ്റവും നിര്‍ധനരായ 25 ദമ്പതികള്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചതായി വര്‍ഗീസ് മൂലന്‍ അറിയിച്ചു.


സൌജന്യ ചികിത്സയുടെയും ധനസഹായത്തിന്റെയും വിശദവിവരങ്ങള്‍ അങ്കമാലി മൂലന്‍സ് ഹൈപ്പര്‍ മാര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ലഭ്യമാണ്. അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ ജിത്തു ജോസ്, പീഡിയാട്രിക് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഹെഡ് ഡോ. ശിവപ്രകാശം എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.