ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി: പാലായില്‍ 27നു വിപുലമായ ആഘോഷം
ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി: പാലായില്‍ 27നു വിപുലമായ ആഘോഷം
Wednesday, November 26, 2014 12:49 AM IST
പാലാ: ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനാത്തോട് അനുബന്ധിച്ച് പാലായില്‍ 27നു വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും. പാലാ സെന്റ് വിന്‍സെന്റ് ആശ്രമാങ്കണത്തിലാണു പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം സിഎംഐ സെന്റ് ജോസഫ് പ്രോവിന്‍സിന്റെയും പാലാ ജയമാതാ സിഎംസി പ്രോവിന്‍സിന്റെയും സെന്റ് വിന്‍സെന്റ് ആശ്രമം, സെന്റ് വിന്‍സെന്റ്, ചാവറ, കാര്‍മല്‍ സ്കൂളുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലും പാലാ രൂപതയുടെ ആശീര്‍വാദത്തോടെയുമാണ് ആഘോഷം. വിശുദ്ധ കുര്‍ബാന, സന്ദേശയാത്ര, സാസ്കാരികസമ്മേളനം, അനുസ്മരണപ്രഭാഷണങ്ങള്‍, കലാസന്ധ്യ, സംഗീതസദസ് തുടങ്ങിയവയാണു പരിപാടികളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

രാവിലെ 9.30ന് സ്കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ ചേര്‍ന്നുള്ള സന്ദേശയാത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യും. പാലാ ബൈപ്പാസില്‍നിന്നും യാത്ര ടൌണിലൂടെ ആശ്രമാങ്കണത്തില്‍ സമാപിക്കും. 11.30നു ചാവറ ഗേറ്റ് വെഞ്ചരിപ്പും ഉദ്ഘാടനവും. ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലി. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരിക്കും. അഞ്ചിനു സെന്റ് വിന്‍സെന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. പ്രിയോര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ സ്വാഗതം പറയും. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ചാവറ പ്രഭാഷണം നിര്‍വഹിക്കും. പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ജോര്‍ജ് ഇടയാടിയില്‍, സിഎംസി പ്രൊവിന്‍ഷ്യല്‍ സിസ്റര്‍ ലൂസിന്‍ മേരി, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ആന്റോ ജോസ് പടിഞ്ഞാറേക്കര എന്നിവര്‍ പ്രസംഗിക്കും. ചാവറ പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കരീത്തറ സിഎംഐ നന്ദി പറയും. 6.30നു ചാവറ കലാസന്ധ്യ. 7.30ന് റവ.ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ അവതരിപ്പിക്കുന്ന സംഗീതസദസ്. 8.30ന് ആകാശവിസ്മയം.


ചാവറ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കരീത്തറ സിഎംഐ, സെന്റ് വിന്‍സെന്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഫിലിപ്പ് നെച്ചിക്കാട്ടില്‍ സിഎംഐ, അഡ്മിനിസ്ട്രേറ്റര്‍ ഫാ. സാബു കൂടപ്പാട്ട് സിഎംഐ, ചാവറ സ്കൂള്‍ പിടിഎ പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍, സെന്റ് വിന്‍സെന്റ് സ്കൂള്‍ പിടിഎ പ്രസിഡന്റ് അലക്സ് കുര്യന്‍ ഞാവള്ളിപുത്തന്‍പുരയില്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.