കൊച്ചിയില്‍ ശബരിമല ഹെല്‍പ് ഡെസ്ക് ഇന്നുമുതല്‍
Thursday, November 27, 2014 1:19 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശബരിമല ഹെല്‍പ് ഡെസ്ക് ഇന്നു തുടങ്ങും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആഭ്യന്തര ടെര്‍മിനലിന്റെ ആഗമന ഭാഗത്താണു ഹെല്‍പ് ഡെസ്ക് തുറക്കുന്നത്.

അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് സൌകര്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കാന്‍ ഇവിടെ സംവിധാനം ഉണ്ടാകും.


വിമാനത്താവളത്തില്‍നിന്നു ശബരിമലയ്ക്കു പോയി വരാന്‍ പ്രത്യേക പാക്കേജ് ക്രമീകരിക്കുന്നുണ്ട്. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി കൌണ്ടറില്‍ ബന്ധപ്പെട്ടാല്‍ നിശ്ചിത തുകയ്ക്കു ശബരിമലയില്‍ പോയി വരാന്‍ സൌകര്യം ഒരുക്കും. സംഘമായി ഇത്തരം വാഹനങ്ങള്‍ പ്രയോജനപ്പെടുത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.