കെഎസ്സി-എം നാളെ കരിദിനമായി ആചരിക്കും
Thursday, November 27, 2014 1:24 AM IST
കോട്ടയം: എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്സി-എം ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി ഡാനി ജോസിന്റെ വീട്ടില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എംജി സര്‍വകലാശാലയുടെ കീഴിലുള്ള മുഴുവന്‍ കോളജുകളിലും കരിദിനമായി ആചരിക്കുന്നതിനു കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

യൂണിവേഴ്സിറ്റി യൂണിയനില്‍ എസ്എഫ്ഐയുടെ ആധിപത്യം കുറയുന്നതില്‍ പരാജയഭീതി പൂണ്ട എസ്എഫ്ഐ പ്രവര്‍ത്തകരാണ് ഇത്തരത്തിലുള്ള ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ആന്‍സണ്‍ ആന്റണി, ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി സിറിയക് ചാഴികാടന്‍, ജില്ലാ പ്രസിഡന്റ് ജോണ്‍സ് മാങ്ങാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.