മകയിരംനാള്‍ കേരളവര്‍മ പന്തളം രാജപ്രതിനിധി
മകയിരംനാള്‍ കേരളവര്‍മ  പന്തളം രാജപ്രതിനിധി
Friday, November 28, 2014 1:24 AM IST
പന്തളം: ശബരിമല മകരവിളക്ക് ഉത്സവത്തിനു അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പോകുന്ന ഘോഷയാത്രയെ പന്തളം കൊട്ടാരം പ്രതിനിധിയായി ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ മകയിരംനാള്‍ കേരളവര്‍മ അനുഗമിക്കും.

കൊട്ടാരം നിര്‍വാഹകസംഘമാണു കേരളവര്‍മയുടെ പേരു തീരുമാനിച്ചത്. വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മരാജയുടെ നിര്‍ദേശപ്രകാരമായിരുന്നു തെരഞ്ഞെടുപ്പ്. കോട്ടയം നാട്ടാശേരി കാഞ്ഞിരക്കാട് ഇല്ലത്ത് പരേതനായ കെ.എന്‍. നാരായണന്‍ നമ്പൂതിരിയുടെയും പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവോണംനാള്‍ അംബതമ്പുരാട്ടിയുടെയും മകനാണ് അദ്ദേഹം.


കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ 39 വര്‍ഷത്തെ സേവനത്തിനു ശേഷം സീനിയര്‍ ചാര്‍ജ്മാനായി വിരമിച്ച ഇദ്ദേഹം നേരത്തെ 30 തവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. കൊച്ചിന്‍ രാജകുടുംബാംഗം രാധികാരാജയാണു ഭാര്യ. മക്കള്‍: മൈഥിലിരാജ, അതുല്‍രാജ (ഇരുവരും വിദ്യാര്‍ഥികള്‍).

തിരുവാഭരണഘോഷയാത്രയെ അനുഗമിച്ചെത്തുന്ന രാജപ്രതിനിധി മകരവിളക്കിനുശേഷം സന്നിധാനത്തെത്തി തുടര്‍ന്നുള്ള കര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കും. അദ്ദേഹം ദര്‍ശനം നടത്തി മടങ്ങുന്നതോടെ ജനുവരി 20നു രാവിലെ മകരവിളക്കു തീര്‍ഥാടനകാലത്തിനും പരിസമാപ്തിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.