വെജിറ്റേറിയന്‍ പരിഹാസം രാഷ്ട്രീയം അറിയാത്തവരുടേത്: സുധീരന്‍
വെജിറ്റേറിയന്‍ പരിഹാസം രാഷ്ട്രീയം അറിയാത്തവരുടേത്: സുധീരന്‍
Friday, November 28, 2014 12:54 AM IST
കോട്ടയം: കെപിസിസിയുടെ ജനപ ക്ഷയാത്രയെ വെജിറ്റേറിയന്‍ യാത്രയെന്നു പറഞ്ഞു പരിഹസിച്ചവര്‍ യാഥാര്‍ഥ രാഷ്ട്രീയം അറിയാത്തവരാണെന്നു വി.എം. സുധീരന്‍. ജനപക്ഷയാത്രയ്ക്കു കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാര സ്ഥാനം ലക്ഷ്യമാക്കി മാത്രമുള്ളതല്ല രാഷ്ട്രീയം. അതു തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്നതുമല്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതാണു രാഷ്ട്രീയ പ്രവര്‍ത്തനം.

കള്ളപ്രചാരണം നടത്തി ജന പക്ഷയാത്രയുടെ ശോഭ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇതു ജനപ ക്ഷം ചേര്‍ന്നുള്ള യാത്രയാണ്. ബാര്‍ അടച്ചുപൂട്ടാനും സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കു നീങ്ങാനുമുള്ള നടപടി സ്വീകരിച്ച യുഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ മദ്യമാഫിയകളും സകല മാഫിയകളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.


മന്ത്രി കെ.എം.മാണിക്കെതിരേയുള്ള ആരോപണവും ഇതിന്റെ ഭാഗമാണ്. ആരോപണമുന്നയിച്ചവര്‍ക്കു തെളിവു ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. വ്യക്തതയില്ലാത്ത ആരോപണം ഏറ്റെടുത്ത ഇടതുമുന്നണിയും ഇപ്പോള്‍ പ്രതിസന്ധിയിലായി. രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിനു ദിശാമാറ്റം വരുത്താന്‍ ജനപക്ഷയാത്രയ്ക്കു കഴിഞ്ഞെ ന്നും സുധീരന്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ കാരുണ്യഭവന്‍ പദ്ധതിയും കേരള കോണ്‍ഗ്രസിന്റെ സമൂഹ വിവാഹവും മാതൃകാപരമാണ്.

പ്രതിപക്ഷ പാര്‍ട്ടിയായ സിപിഎം ഏറ്റെടുത്തിരിക്കുന്ന മാലിന്യനിര്‍മാര്‍ജന പദ്ധതിയും ജൈവപച്ചക്കറി കൃഷിരീതിയും സ്വാഗതാര്‍ഹമാണ്. കേരളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറെ മാറ്റം ഇനിയുമുണ്ടാകേണ്ടതുണ്െടന്നും സുധീരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.