കൃഷ്ണപിള്ള സ്മാരക ആക്രമണം: ജാമ്യം തേടി ഒന്നും രണ്ടും പ്രതികള്‍ കോടതിയെ സമീപിച്ചു
Saturday, November 29, 2014 11:57 PM IST
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തീവച്ചു നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ പ്രതിപ്പട്ടികയിലെ ഒന്നും രണ്ടും പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിച്ചു.

കേസിലെ ഒന്നാംപ്രതി തണ്ണീര്‍മുക്കം ചാരമംഗലം തോട്ടത്തുശേരിയില്‍ ലതീഷ് ബി. ചന്ദ്രന്‍, രണ്ടാംപ്രതി കണ്ണര്‍കാട് പെരുംതുരുത്തിയില്‍ പി.സാബു എന്നിവരാണ് അഡ്വ. ജി. പ്രിയദര്‍ശന്‍ തമ്പി മുഖേന ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.


കേസില്‍ കുറ്റപത്രം നല്‍കിയ ദിവസം തന്നെ ലതീഷ് ബി. ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിനു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇന്നലെയാണു രണ്ടാം പ്രതി സാബു ജാമ്യത്തിനു കോടതിയെ സമീപിച്ചത്. ലതീഷിന്റെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റാഫില്‍ അംഗമായിരുന്ന ലതീഷിനെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു പാര്‍ട്ടിയില്‍നിന്നു നേരത്തേ പുറത്താക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.