കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കോട്ടയത്ത്
Saturday, November 29, 2014 12:16 AM IST
കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 16-ാം സംസ്ഥാന സമ്മേളനം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ ഡിസംബര്‍ അഞ്ചിനു നടക്കും. ഭരണങ്ങാനത്തു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ചങ്ങനാശേരിയില്‍ ദൈവദാസന്‍ ബിഷപ് മാര്‍ മാത്യു കാവുകാട്ടിന്റെയും കബറിടങ്ങളില്‍നിന്നെത്തുന്ന ദീപശിഖ പ്രയാണങ്ങള്‍ക്കും കാഞ്ഞിരപ്പള്ളിയില്‍നിന്നെത്തുന്ന സമിതി പതാക പ്രയാണ സംഗമത്തിനും സമ്മേളന നഗറില്‍ രാവിലെ 9.30-ന് സ്വീകരണം നല്‍കും.

10-ന് സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തും. 10.30-ന് സിഎസ്ഐ സഭാ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് റവ. തോമസ് കെ. ഉമ്മന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും ജോയിക്കുട്ടി ലൂക്കോസ്, വി.ഡി. രാജു, എം.ഡി. റാഫേല്‍, മത്തായി മരുതൂര്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ദേവസി പന്തല്ലൂക്കാരന്‍, തോമസുകുട്ടി മണക്കുന്നേല്‍, സ്റെല്ല ജോസ് എന്നിവര്‍ പ്രസംഗിക്കും.

11.30-ന് 'മദ്യനിരോധനം അസാധ്യമോ' എന്ന വിഷയത്തില്‍ സംവാദം. കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.എന്‍. വാസവന്‍ എക്സ് എംഎല്‍എ, കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരി, ബാറുകള്‍ നിര്‍ത്തി ആത്മീയ ജീവിതത്തിലേക്കു പ്രവേശിച്ച മുന്‍ ബാറുടമകള്‍, പ്രമുഖരായ മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.


ഉച്ചകഴിഞ്ഞു രണ്ടിനു പൊതുസമ്മേളനത്തില്‍ മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷതവഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ് റവ. ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് റവ. ഡോ. ജോസഫ് കാരിക്കശേരി തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി, സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, എഫ്.എം. ലാസര്‍, ജയിംസ് മുട്ടിക്കല്‍, ആന്റണി ജേക്കബ്, യോഹന്നാന്‍ ആന്റണി, കെ.ജെ. പൌലോസ്, സണ്ണി പായിക്കാട്ട്, ഫാ. പോള്‍ കാരാച്ചിറ, സിസ്റ്റര്‍ ആനീസ് തോട്ടപ്പള്ളി, ഫാ. തോമസ് തൈത്തോട്ടം, ഫാ. ജോണ്‍ അരീക്കല്‍, ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍, സേവ്യര്‍ പള്ളിപ്പാടന്‍ എന്നിവര്‍ പ്രസംഗി ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.