അര്‍ബുദ രോഗികള്‍ക്ക് സ്നേഹത്തണലൊരുക്കി സ്പെഷലിസ്റ് ഹോസ്പിറ്റല്‍
Saturday, November 29, 2014 12:19 AM IST
കൊച്ചി: അര്‍ബുദരോഗത്തെത്തതുടര്‍ന്നു കിടപ്പിലായ രോഗികളെ വീട്ടിലെത്തി പരിചരിക്കുന്ന സ്പെഷലിസ്റ് ആശുപത്രിയുടെ സ്നേഹത്തണല്‍ പദ്ധതി പുനരാരംഭിച്ചതായി ആശുപത്രി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അര്‍ബുദരോഗികളില്‍ 40 ശതമാനത്തോളം ആളുകള്‍ കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തിനിടയാകുന്ന സാഹചര്യം കണക്കിലെടുത്താണു സ്നേഹത്തണല്‍ പദ്ധതിയുമായി രോഗികളുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുന്നതെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ.കെ.ആര്‍. രാജപ്പന്‍ പറഞ്ഞു.

കിടപ്പിലായ അര്‍ബുദരോഗികള്‍ക്കു ചികിത്സാസൌകര്യം ആവശ്യമാണെന്ന് അറിയിച്ചാല്‍ ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം ആംബുലന്‍സില്‍ രോഗികളുടെ വീട്ടിലെത്തി ചികിത്സ നല്‍കും. കാന്‍സര്‍ ചികിത്സാ വിഭാഗം മേധാവി ഡോ.സി.എന്‍.മോഹന്‍നായര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉഷസ് കുമാര്‍, രണ്ടു നഴ്സുമാര്‍, രണ്ടു ജീവനക്കാര്‍ എന്നിവരടങ്ങിയ സംഘമാണു സ്നേഹത്തണലില്‍ പരിചരണവുമായി രോഗികളുടെ അടുക്കലേക്ക് എത്തുന്നത്. വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ രോഗികളെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കും. സ്നേഹത്തണലിന്റെ സേവനം സൌജന്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പത്രസമ്മേളനത്തില്‍ കാന്‍സര്‍ ചികിത്സാ വിഭാഗം മേധാവി ഡോ. സി.എന്‍. മോഹന്‍നായര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉഷസ് കുമാര്‍, പിആര്‍ഒ ടി.ആര്‍. രാജന്‍, ഹരികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.