സ്വകാര്യ മേഖലയില്‍ 4,168 ലബോറട്ടറികള്‍
Thursday, December 18, 2014 12:29 AM IST
തിരുവനന്തപുരം: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് 2013-14 സാമ്പത്തിക വര്‍ഷം നടത്തിയ സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളുടെ സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സ്വകാര്യ മേഖലയില്‍ 4,168 ലബോറട്ടറികളുണ്ട്.

281 സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎല്‍/ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. 1,524 സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികള്‍ ഇമേജ് സൌകര്യം ഉപയോഗിച്ചു മാലിന്യനിര്‍മാര്‍ജനം നടത്തുന്നു. 2,984 ലാബുകള്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ ലോക്കല്‍ ഡിസ്പോസല്‍ രീതി അവലംബിക്കുന്നു. 389 സ്ഥാപനങ്ങളില്‍ ബയോ സേഫ്റ്റി ക്യാബിനറ്റ് ഉപയോഗിക്കുകയും 203 സ്ഥാപനങ്ങളില്‍ ഇമ്യൂണോസൈഷന്‍ അനലൈസര്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. 11,093 ടെക്നിക്കല്‍ സ്റാഫുകളും 3,328 നോണ്‍ ടെക്നിക്കല്‍ സ്റാഫുകളും ജോലി ചെയ്യുന്നതില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. 291 ലക്ഷം പേര്‍ സംസ്ഥാനത്തെ വിവിധ സ്വകാര്യ മെഡിക്കല്‍ ലാബുകളുടെ സേവനം ഉപയോഗിച്ചിട്ടുണ്ട്. സര്‍വേ റിപ്പോര്‍ട്ട് ംംം.ലരീമെേ.സലൃമഹമ.ഴ്ീ.ശി എന്ന വിലാസത്തില്‍ ലഭിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.