ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടും
Thursday, December 18, 2014 12:30 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത്തിയൊമ്പതിനായിരത്തോളം ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയാക്കി കൂട്ടാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായും പഞ്ചായത്ത് മന്ത്രിയുമായും ചര്‍ച്ച നടത്തും. തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആശമാരുടെ ഈ വര്‍ഷത്തെ ഇന്‍സെന്റീവും 2013-14ലെ മൂന്നു മാസത്തെ ഓണറേറിയവും ക്രിസ്മസിനു മുമ്പ് വിതരണം ചെയ്യും. 2014-15 ലെ ഓണറേറിയം ജനുവരി 30നു മുമ്പു ലഭ്യമാക്കും. എല്ലാ ജില്ലകളിലും ആശാ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.