എല്ലാവരെയും സന്തോഷിപ്പിച്ചു തീരുമാനം എടുക്കാനാകില്ല: കെ. ബാബു
എല്ലാവരെയും സന്തോഷിപ്പിച്ചു തീരുമാനം എടുക്കാനാകില്ല: കെ. ബാബു
Saturday, December 20, 2014 1:04 AM IST
കൊച്ചി: എല്ലാവരെയും സന്തോഷിപ്പിച്ചു തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ഒരു സര്‍ക്കാരിനു സ്വീകരിക്കേണ്ടി വരുന്ന തീരുമാനങ്ങള്‍ പല്ലപ്പോഴും എല്ലാവര്‍ക്കും തൃപ്തികരമാകണമെന്നില്ല. മദ്യനയത്തെ വൈകാരികമായല്ല, പ്രായോഗികമായാണു കണ്ടത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കു സര്‍ക്കാര്‍ തീരുമാനങ്ങളെ സ്വാധീനിക്കാനാവില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഡ്രൈ ഡേ വേണ്െടന്നുവച്ചതു യുഡിഎഫില്‍ ആലോചിച്ചെടുത്ത തീരുമാനമാണ്. സുധീരന്റെ അഭിപ്രായം വ്യക്തിപരമാണ്. നേരത്തെയുള്ള നിലപാടിന്റെ ഭാഗമായാണു കെപിസിസി പത്രക്കുറിപ്പ്. അടിസ്ഥാന നയങ്ങളില്‍നിന്നു പിന്നോട്ടു പോകാതെയുള്ള തീരുമാനമാണു സര്‍ക്കാരിന്റേത്. അതു മദ്യവ്യവസായികള്‍ക്ക് എതിരാണ്. ത്രീ സ്റാര്‍, ഫോര്‍ സ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ ലൈസന്‍സുകള്‍ കൊടുക്കേണ്ടതില്ല എന്നുതന്നെയാണു സര്‍ക്കാരിന്റെ നയം. അഞ്ച് ദിവസത്തിനുള്ളില്‍ ത്രീ സ്റാര്‍, ഫോര്‍ സ്റാര്‍ പദവിയില്‍പ്പെട്ട 10 ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നു കോടതി പറഞ്ഞ കാര്യം പരിശോധിക്കും. അപ്പീലിനു കഴിയുമെങ്കില്‍ പോകും.


ദേശീയപാതയിലെ ഔട്ട്ലെറ്റുകള്‍ മറ്റിടങ്ങളിലേക്കു മാറ്റണമെന്ന കോടതി നിര്‍ദേശം ഒറ്റയടിക്കു നടപ്പിലാക്കുന്നതു പ്രായോഗികമല്ലാത്തതിനാലാണു വര്‍ഷം തോറും അടച്ചുപൂട്ടുന്ന ഔട്ട്ലെറ്റുകളില്‍ ദേശീയപാതയോരത്തുള്ളവയ്ക്കു മുന്‍തൂക്കം നല്‍കാന്‍ തീരുമാനിച്ചത്. ജനുവരി ഒന്നു മുതല്‍ ഔട്ട്ലൈറ്റുകള്‍ അടച്ചുപൂട്ടുന്ന നടപടി ആരംഭിക്കും- മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.