സച്ചിന്‍, മോഹന്‍ലാല്‍, പി.ടി. ഉഷ ഇ. ശ്രീധരന്‍, ഷാര്‍ജ സുല്‍ത്താന്‍ എന്നിവര്‍ക്കു ഡി-ലിറ്റ് നല്കും
Saturday, December 20, 2014 1:13 AM IST
കോഴിക്കോട്: ക്രിക്കറ്റ്താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, സിനിമാതാരം മോഹന്‍ലാല്‍, കായികതാരം പി.ടി ഉഷ, ഷാര്‍ജ സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ അല്‍-കാസിമി, ഇ.ശ്രീധരന്‍ എന്നിവര്‍ക്കു സെനറ്റിന്റെ അംഗീകാരത്തിനു വിധേയമായി ഡി-ലിറ്റ് നല്‍കാന്‍ കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തിലെ മറ്റു പ്രധാന തീരുമാനങ്ങള്‍:

വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവ് സര്‍വകലാശാലയില്‍ നടപ്പിലാക്കും. ഓണ്‍ലൈന്‍ പരീക്ഷ നടപ്പിലാക്കുന്നതിനെക്കുറിച്ചു സിന്‍ഡിക്കറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി പഠിക്കും. അമ്പത് കഴിഞ്ഞ സിഎല്‍ആര്‍ ജീവനക്കാരെ പ്യൂണ്‍-വാച്ച്മാന്‍ സ്ഥിര നിയമനത്തിനു പരിഗണിക്കാന്‍ തീരുമാനിച്ചു. പരീക്ഷാഭവനുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള നിര്‍ദ്ദിഷ്ട ധവളപത്രം വീണ്ടും പഠിക്കാന്‍ കെ.എം.നസീര്‍, ഡോ.വി.പി.അബ്ദുല്‍ ഹമീദ്, ഡോ.ടി.പി.അഹമ്മദ്, കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.വിശ്വനാഥ് എന്നിവരടങ്ങുന്ന സിന്‍ഡിക്കറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.