മദ്യനയത്തിലെ പിന്മാറ്റം പൊതുജന താത്പര്യത്തിനു വിരുദ്ധം: മാര്‍ ഇഞ്ചനാനിയില്‍
Saturday, December 20, 2014 1:15 AM IST
താമരശേരി: സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമാക്കി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍നിന്നു പ്രായോഗികതയുടെ പേരില്‍ നടത്തുന്ന പിന്മാറ്റം കേരള ജനതയുടെ പൊതുതാത്പര്യത്തിന് എതിരാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാനും താമരശേരി ബിഷപ്പുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.

കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമാധാനത്തിന്റെ ദിനങ്ങള്‍ വാഗ്ദാനം ചെയ്തശേഷം വീണ്ടും മദ്യസംസ്കാരത്തെ വളര്‍ത്താന്‍ സഹായിക്കുന്ന മാറ്റങ്ങള്‍ പൊതുജനനന്മയ്ക്ക് എതിരാണെന്നതില്‍ സംശയമില്ല. അപ്രായോഗികമാണ് എന്നു പറഞ്ഞു പൊതുനന്മയെ അവഗണിക്കുന്നതു ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഭരണ സംവിധാനങ്ങള്‍ക്കു ചേര്‍ന്നതല്ല. നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാനായി മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാതെ, പ്രഖ്യാപിത നയങ്ങളില്‍ ഉറച്ചുനിന്നു യുഡിഎഫ് സര്‍ക്കാര്‍ പൊതുജനത്തോടു ആത്മാര്‍ഥത പുലര്‍ത്തണമെന്നും ബിഷപ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.