ബാഹ്യശക്തികള്‍ ഭരണകൂട അജന്‍ഡ തീരുമാനിക്കുന്നു: സുധീരന്‍
ബാഹ്യശക്തികള്‍ ഭരണകൂട അജന്‍ഡ തീരുമാനിക്കുന്നു: സുധീരന്‍
Sunday, December 21, 2014 12:07 AM IST
പാവറട്ടി(തൃശൂര്‍): ബാഹ്യശക്തികളാണു ഭരണകൂടത്തിന്റെ അജന്‍ഡകള്‍ തീരുമാനിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. ജനഹിതം മാനിച്ചല്ല ഭരണകൂടങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ബാഹ്യശക്തികള്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നതു ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. തൊയക്കാവ് തിരുഹൃദയ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. വടക്കന്‍ പുരസ്കാരം പ്രഫ. എം.കെ. സാനുവിനു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു സുധീരന്‍.

സമൂഹത്തിന്റെ നന്മയ്ക്കായുള്ള ചില കാര്യങ്ങള്‍ വരുമ്പോള്‍ ജുഡീഷറിയുടെ ഭാഗത്തുനിന്നു ചില ജനവിരുദ്ധ നടപടികള്‍ ഉണ്ടാകുന്നതായും സുധീരന്‍ കുറ്റപ്പെടുത്തി.


അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. വടക്കനച്ചന്‍ ഉയര്‍ത്തിയ ആശയങ്ങള്‍ കാലഘട്ടത്തിന് അതീതമാണെന്ന് അദ്ദേഹം പറഞ്ഞു.പി.എ. മാധവന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ഫാ.ജോയ് മുരിങ്ങാത്തേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍, പി.കെ. രാജന്‍, കെ.എ. സത്യന്‍, ജോയ് മണ്ണൂര്‍, എന്‍. ശ്രീകുമാര്‍, അഡ്വ.ജോസഫ് ബാബു, എന്‍.കെ. സുബ്രഹ്മണ്യന്‍, ടി.സി. റാഫേല്‍, അസ്കര്‍ അലി തങ്ങള്‍, സി.കെ. പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.