മദ്യനയത്തില്‍ മാറ്റമുണ്ടാകില്ല: മന്ത്രി കെ.സി. ജോസഫ്
മദ്യനയത്തില്‍ മാറ്റമുണ്ടാകില്ല: മന്ത്രി കെ.സി. ജോസഫ്
Sunday, December 21, 2014 12:08 AM IST
കണ്ണൂര്‍: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലെന്നു മന്ത്രി കെ.സി. ജോസഫ്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ മദ്യനയം സംബന്ധിച്ചു പല കോണുകളില്‍നിന്നും വ്യാപകമായ എതിര്‍പ്പുണ്ടായിരുന്നു. വി.എം.സുധീരനടക്കം എതിര്‍ത്തു. ഇവരുടെയെല്ലാം അഭിപ്രായങ്ങള്‍ ആരാഞ്ഞതിനു ശേഷമാണു പുതിയ മദ്യനയം പ്രഖ്യാപിച്ചത്. അല്ലാതെ ഒരു ലോബിക്കും കീഴടങ്ങിയല്ല സര്‍ക്കാരിന്റെ പുതിയ മദ്യനയമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.