സോണി സെബാസ്റ്യന് ടോബിപ് അവാര്‍ഡ്
Tuesday, December 23, 2014 1:20 AM IST
ഏറ്റുമാനൂര്‍: ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ടോബിപ് - 2014 (ത്രീ ഔട്ട് സ്റാന്‍ഡിംഗ് ബിസിനസ്മെന്‍- ഇന്‍ഡസ്ട്രിയലിസ്റ്- പ്രഫഷണല്‍സ്) അവാര്‍ഡിനു കുവൈറ്റ് ഫ്യൂഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സോണി സെബാസ്റ്യന്‍ അര്‍ഹനായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നു ലഭിച്ച നൂറിലേറെ നോമിനേഷനുകളില്‍നിന്നും വിദഗ്ധ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മധ്യപ്രദേശിലെ ഗ്യാളിയറില്‍ 29നു നടക്കുന്ന ജെസിഐ ഇന്ത്യ ദേശീയ കണ്‍വന്‍ഷനില്‍ അവാര്‍ഡ് ഏറ്റുവാങ്ങും. അതിരമ്പുഴ സ്വദേശിയായ സോണി വട്ടമല കുടുംബാംഗമാണ്. ഭാര്യ ഷൈനി. മക്കള്‍: നിക്കോള്‍, നിയോറ, നോറബെല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.