ലയന സമ്മേളനം നാളെ
Saturday, December 27, 2014 1:13 AM IST
തൃശൂര്‍: സോഷ്യലിസ്റ് ജനത -ഡെമോക്രാറ്റിക്, ജനതാദള്‍ -യു പാര്‍ട്ടികളുടെ ലയനസമ്മേളനം നാളെ തൃശൂരില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്കു രണ്ടിനു തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സമ്മേളനം ജനതാദള്‍ -യു ദേശീയ പ്രസിഡന്റ് ശരത് യാദവ് ഉദ്ഘാടനം ചെയ്യും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.


ദേശീയ നേതാക്കളായ ശ്യാംരാജക്, നാദെ ഗൌഡ, അരുണ്‍കുമാര്‍ ശ്രീവാസ്തവ, ജാവേദ് റാസ, സോഷ്യലിസ്റ് ജനത - ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചെയര്‍മാന്‍ എം.വി. ശ്രേയാംസ്കുമാര്‍ എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ യൂജിന്‍ മോറോലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.