കടവന്ത്ര എസ്ഐയുടെ വസതിയിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്
Saturday, December 27, 2014 1:19 AM IST
കൊച്ചി: കടവന്ത്ര എസ്ഐ എം.ബി. ലത്തീഫിന്റെ ഓഫീസിലും ആലുവയിലുള്ള വസതിയിലും വിജിലന്‍സ് റെയ്ഡ് നടത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സ്പെഷല്‍ സെല്‍ സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയത്. വീട്ടില്‍നിന്നു നിരവധി രേഖകള്‍ പിടിച്ചെടുത്തതായി വിജിലന്‍സ് അറിയിച്ചു. രേഖകള്‍ പരിശോധിച്ച ശേഷം ഉടന്‍ തന്നെ എം.ബി. ലത്തീഫിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി ടോമി അറിയിച്ചു. ആലുവയില്‍ 3,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടു പണിതതു വരവില്‍ കവിഞ്ഞ സ്വത്ത് ഉപയോഗിച്ചാണെന്നായിരുന്നു വിജിലന്‍സിന്റെ കണ്െടത്തല്‍.


അതേസമയം, ആലുവയിലെ പുതിയ വീടു പിതാവാണു നിര്‍മിച്ചതെന്നും താന്‍ സഹായങ്ങള്‍ മാത്രമാണു ചെയ്തതെന്നും വഴിവിട്ട ഒരു പ്രവൃത്തിയും നടത്തിയിട്ടില്ലെന്നും എം.ബി. ലത്തീഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.