ബൈസണ്‍വാലിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു
Sunday, January 25, 2015 1:06 AM IST
അടിമാലി: പട്ടയ വെരിഫിക്കേഷനു ഭൂമിപതിവ് ഓഫീസില്‍ ഹാജരായി വീട്ടിലേക്കു മടങ്ങിയവര്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒമ്പതുപേര്‍ക്കു പരിക്കേറ്റു. ബൈസണ്‍വലി കുന്നേല്‍ ബേബി (52) ആണു മരിച്ചത്.

ബേബിയുടെ അമ്മ മറിയക്കുട്ടി (78), ബൈസണ്‍വാലി സ്വദേശികളായ കൊട്ടാംപുറത്ത് ബാബു (32), പെരുമ്പിളളികുന്നേല്‍ ആര്യ സുരേഷ് (18), തടത്തേല്‍ ജോയി(49), കാട്ടിപ്ളാക്കല്‍ വാസു (55), തൈപ്പറബില്‍ അമല്‍ അനില്‍ (10), പുത്തന്‍തറ ശാന്ത(55), പെരുമ്പിളളികുന്നേല്‍ പ്രഭാകരന്‍ (65), തോട്ടത്തില്‍ അനില്‍(40), ഷൈല (50) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.30 ന് ബൈസണ്‍വാലിക്കു സമീപം കോമാളികുടിയിലാണ് ജീപ്പ് 50 അടി താഴ്ചയിലേക്കു മറിഞ്ഞത്.


രാജാക്കാട് ഭൂമിപതിവ് ഒഫീസില്‍ പട്ടയ വെരിഫിക്കേഷനു ഹാജരായ ശേഷം വീട്ടിക്കു മടങ്ങുബോഴാണ് അപകടം. എല്ലാവരും അയല്‍വാസികളാണ്. സാലിയാണു മരിച്ച ബേബിയുടെ ഭാര്യ. മക്കള്‍ ഡോണ, അപ്പു. മൃതദേഹം അടിമാലി താലൂക്ക് അശുപത്രി മോര്‍ച്ചറിയില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.