റിപ്പബ്ളിക്ക് ദിനപരേഡില്‍ എബിന്‍ ജോര്‍ജ് കേരളത്തെപ്രതിനിധീകരിക്കും
Sunday, January 25, 2015 1:09 AM IST
ചെറുതോണി: ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ളിക് ദിനപരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഹൈറേഞ്ചില്‍ നിന്ന് ഒരു എന്‍സിസി അണ്ടര്‍ ഓഫീസറും. മൂവാറ്റുപുഴ നിര്‍മലാ കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ എബിന്‍ ജോര്‍ജിനാണ് സുവര്‍ണാവസരം ലഭിച്ചത്. റിപ്പബ്ളിക് ദിനത്തിലെ മാര്‍ച്ച്പാസ്റില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഏഴോളം സെലക്ഷന്‍ ക്യാമ്പുകളില്‍ ആയിരത്തിലധികം കേഡറ്റുകളുമായി മത്സരിച്ചാണ് എബിന്‍ അര്‍ഹതനേടിയത്.


പരേഡിന്റെ ഭാഗമായി കള്‍ച്ചറല്‍ പരിപാടികളില്‍ നിരവധിയാളുകള്‍ പങ്കെടുക്കുമെങ്കിലും മാര്‍ച്ച്പാസ്റില്‍ പങ്കെടുക്കുവാന്‍ ചുരുക്കം പേര്‍ക്കാണ് അവസരം ലഭിച്ചത്. ചെറുതോണിയില്‍ അതുല്യ ഇടുക്കി എന്ന പ്രിന്റിംഗ് സ്ഥാപനം നടത്തുന്ന പടയാട്ടില്‍ പി.എം. വര്‍ക്കിച്ചനും മേഴ്സിയുമാണ് മാതാപിതാക്കള്‍. സഹോദരന്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥി ജോയല്‍ ജോര്‍ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.