ജിജി തോംസണെതിരായ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിനു കൈമാറാന്‍ നിര്‍ദേശം
ജിജി തോംസണെതിരായ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിനു കൈമാറാന്‍ നിര്‍ദേശം
Friday, January 30, 2015 12:18 AM IST
കൊച്ചി: പാമോയില്‍ കേസില്‍ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നതിനെ ചോദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകനും എരുമേലി സ്വദേശിയുമായ എന്‍. സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി പൊതുതാത്പര്യമുള്ളതാണെന്നു വിലയിരുത്തി ചീഫ് ജസ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനു കൈമാറാന്‍ ജസ്റീസ് പി. ഉബൈദ് നിര്‍ദേശം നല്‍കി.

കേസില്‍ അന്വേഷണം തുടരാമെന്നു ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസില്‍ ഉള്‍പ്പെട്ട ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്ന സര്‍ക്കാര്‍ നടപടി ശരിയല്ലെന്നു ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.


പാമോയില്‍ കേസ് നടത്തിപ്പില്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്നാണു സമീപകാലത്തെ സര്‍ക്കാര്‍ നടപടികളില്‍നിന്നു വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ കേസ് നടത്തിപ്പിനായി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യ പ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.