കെഎച്ച്എസ്ടിഎഫ് സംസ്ഥാന സമ്മേളനത്തിന് ആലുവയില്‍ തുടക്കമായി
കെഎച്ച്എസ്ടിഎഫ് സംസ്ഥാന സമ്മേളനത്തിന് ആലുവയില്‍ തുടക്കമായി
Friday, January 30, 2015 12:25 AM IST
ആലുവ: കെഎച്ച്എസ്ടിഎഫ് സംസ്ഥാന സമ്മേളനം ആലുവയില്‍ തുടങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ ജോസ് കെ.ജേക്കബ് പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന ന്യൂനപക്ഷകമ്മീഷനംഗം അഡ്വ.വി.വി.ജോഷി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നോയല്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. സാജു മാന്തോട്ടം, ജോണി സെബാസ്റ്യന്‍, ബെന്നി ജോണ്‍, എം.എസ്.ജയേഷ്, ജിജിത്ത് മോഹന്‍, സുനില്‍കുമാര്‍ പി.ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്നു രാവിലെ 9.30-ന് മഹാനമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്യും. ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തും. പ്രഫ.ലോപ്പസ് മാത്യു, അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ്, ഡോ.പി.എ.സാജുദീന്‍, ഷിബു തെക്കുംപുറം, ഡോ.റോയി സി.മാത്യു, പി.എം.മായ തുടങ്ങിയവര്‍ പ്രസംഗിക്കും. 11-നു നടക്കുന്ന യാത്രയയപ്പ് സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടിന് സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.