പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കണമെന്നു വി.എസ്
പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കണമെന്നു വി.എസ്
Friday, January 30, 2015 12:11 AM IST
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടു കേസില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത് എഫ്ഐആര്‍ രജിസ്റര്‍ ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പാറ്റൂര്‍ കേസിന്റെ അന്വേഷണത്തില്‍ വിജിലന്‍സ് അനാസ്ഥയാണു കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ ഇടപാടു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഭരണത്തിന്റെ ഉന്നതതലത്തിലുള്ളവര്‍ ഭൂമിയിടപാടില്‍ ഇടപെട്ടിട്ടുണ്െടന്നു വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലളിതകുമാരി കേസിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്‍ക്വയറി റിപ്പോര്‍ട്ടായി പരിഗണിക്കണമെന്നും പറയുന്നുണ്ട്.


അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഭൂമി ഇടപാടില്‍ പങ്കുണ്െടന്നു വ്യക്തമാകും. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനെതിരേ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി തയാറാകണമെന്നും അച്യുതാനന്ദന്‍ ആവ ശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.