മൂവാറ്റുപുഴ സബ് ജഡ്ജി സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു
Saturday, January 31, 2015 1:15 AM IST
കൊച്ചി: മൂവാറ്റുപുഴ സബ് ജഡ്ജി സന്തോഷ് കുമാറിനെ ഹൈക്കോടതി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സബ് ജഡ്ജി തന്നെ പരസ്യമായി അപമാനിച്ചുവെന്നാരോപിച്ച് ഇദ്ദേഹത്തിന്റെ കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ അനീഷ് ഹൈക്കോടതി രജിസ്ട്രാര്‍ക്കു പരാതി നല്‍കിയിരുന്നു. ഹൈക്കോടതി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്നു കണ്െടത്തി.

അടുത്തിടെ ദേശീയ തലത്തില്‍ സംഘടിപ്പിച്ച മെഗാ അദാലത്തിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ നടത്തിയ അദാലത്തില്‍ തീര്‍പ്പാക്കിയ ചില കേസുകള്‍ നിയമവിരുദ്ധമായി പുനഃപരിശോധിക്കാന്‍ സബ് ജഡ്ജി മുന്‍കൈയെടുത്തതായും അന്വേഷണത്തില്‍ കണ്െടത്തിയിരുന്നു. ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തിലെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാനുള്ള അധികാരം സബ് ജഡ്ജിക്ക് ഇല്ലെന്നിരിക്കെ കേസുകള്‍ പുനഃപരിശോധിക്കാനുള്ള സന്തോഷ് കുമാറിന്റെ തീരുമാനം തെറ്റാണെന്നും കണ്െടത്തി. ഇതേത്തുടര്‍ന്നു സന്തോഷ് കുമാറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ തീരുമാനിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.