ഗണേഷ് കുമാര്‍ രാഷ്ട്രീയ ഭിക്ഷാംദേഹി: യൂത്ത് ലീഗ്
Sunday, February 1, 2015 12:07 AM IST
കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ എവിടെയും കൊള്ളിക്കാന്‍ കഴിയാത്തവനായി സ്വയം മാറിയതു കൊണ്ടാണു ഗണേഷ് കുമാര്‍ മറ്റുള്ളവരെ കൊള്ളരുതാത്തവരായി ആക്ഷേപിക്കുന്നതെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി. മുസ്ലിം ലീഗ് മന്ത്രിമാരെ തെരഞ്ഞു പിടിച്ച് അപഹസിക്കുകയാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വിനോദം. നേരത്തെ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ ദുരാരോപണമുന്നയിച്ച ഗണേഷ് കുമാര്‍ ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരേ തിരിഞ്ഞിരിക്കുകയാണ്. സങ്കീര്‍ണമായ വിദ്യാഭ്യാസ മേഖലയെ തികഞ്ഞ നൈപുണ്യത്തോടെ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്കു ബോധ്യമുള്ളതാണ്. ഗണേഷ് കുമാറിന്റെ ചൊരുക്കുതീര്‍ക്കേണ്ടതു മുസ്ലിം ലീഗിനു നേരേയല്ലെന്നും ഇത്തരം രാഷ്ട്രീയ ഭിക്ഷാംദേഹികളെ ജനം പുച്ഛിച്ചു തള്ളുമെന്നും സാദിഖലി കൂട്ടിച്ചേര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.