മാണിയുടെ രാജി: എല്‍ഡിഎഫ് മാര്‍ച്ച് നാളെ
Monday, February 2, 2015 1:20 AM IST
തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു നാളെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും താലൂക്ക് ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തും.

അഴിമതിക്കാരായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും മന്ത്രിമാരും ചേര്‍ന്നു കേരളത്തിലെ ഖജനാവ് കൊള്ളയടിക്കുകയാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. നാളെ രാവിലെ പത്തിനാണു സെക്രട്ടേറിയറ്റ് മാര്‍ച്ച്. അതേസമയം തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല എന്നീ താലൂക്ക് ഓഫീസുകളിലേക്കും മാര്‍ച്ചു നടത്തുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി.ഗംഗാധരന്‍ നാടാര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.